ഇവിടുത്തെ ചന്ത കഴിഞ്ഞു , ഇനി മറ്റൊരിടത്തേക്ക് മാറണം ,, ചന്തകളില്‍നിന്നും ചന്തകളിലേക്ക് ഹമീദിന്‍റെ ജീവിതം ഇങ്ങനെയാണ് ,
തലേദിവസത്തെ ആള്‍ക്കൂട്ടം കയ്യിലുള്ളഒട്ടുമിക്ക കളിപ്പാട്ടങ്ങളും കാലിയാക്കിയിട്ടുണ്ട് , ഇനി മാര്‍കെറ്റില്‍ പോയി എല്ലാംവാങ്ങണം , എല്ലാ ഉത്സവങ്ങളിലും മുടങ്ങാതെ വരുന്ന അമ്പലങ്ങളില്‍ഒന്നാണ് ഇത് , എല്ലാപ്രാവശ്യവും ഇവിടുന്നുപോകുമ്പോള്‍ പോക്കറ്റും മനസ്സും ഒരുപോലെ നിറയും , ഈപ്രാവശ്യം പതിവിലും ഒരുപാട് കൂടുതല്‍ ആളുകള്‍ഉണ്ടായിരുന്നു . സാദനങ്ങള്‍എല്ലാം പെറുക്കികൂട്ടി ഒരുവലിയസഞ്ചിയിലാക്കി , ഇന്നലെഉറങ്ങാത്തതിന്റെക്ഷീണം നന്നേ മുഖത്തുണ്ട് ,
എല്ലാംറെഡിയാക്കി പോകാന്‍ ഒരുങ്ങിയപ്പോഴാനു ഹമീദ് ആകാര്യമോര്‍ത്തത് , ഗോപാലനെ കണ്ടില്ല ,, എന്നും തന്റെഅടുത്ത് തന്നെ തമ്പടിക്കുന്നആളാണ് ,, ഈപ്രാവശ്യം താനല്‍പ്പം വൈകി , അവനു അമ്പലപ്പടിക്കല്‍ തന്നെ സ്ഥലവുംകിട്ടി , അവനെകാണാതെ പോയാല്‍ മോശമാണ്,
ഗോപാലാ ,, ന്തേ പോന്നില്ലേ ,, ഇബിടെ കൂടുവാണോ
ഉം , പോണം
ന്താണ് , മോകത്തിനു ഒരുതെളിച്ഛമില്ലല്ലോ
ഹേ , ഒന്നുമില്ല ഹമീദെ
പറയ് ,, ന്താണ് ..
ഞാനൊരുകാര്യം ആലോചിക്കുവായിരുന്നു
ന്താണ് ,,,
നീ ആഅമ്മയെ കണ്ടോ .. അവിടിരിക്കുന്ന
കണ്ടു , ആരാ അത് .. ഓരെന്താ ആടെ ഇരിക്കുന്നെ
ഇന്നലെ മുതല്‍ അവിടിരിക്കുന്നുണ്ട് , കൊണ്ട് കളഞ്ഞതാ
കളഞ്ഞതോ , ?/ ആര് ?
ആര് , മക്കള്‍ തന്നെ
ഇന്നലെ ഒരുവലിയ വണ്ടിയിലാ വന്നത് , കൂടെ രണ്ടെണ്ണവും ഉണ്ടായിരുന്നു മോനും മോളും ആണെന്ന് തന്നോന്നു , മൂന്നാളും കൂടി അമ്പലത്തിന്‍റെ അകത്തുപോയി , നല്ലആള്‍ക്കൂട്ടമല്ലേ ,, പെട്ടെന്ന് തന്നെ രണ്ടെണ്ണവും തിരിച്ചുവന്നു കാറില്‍ കേറിപോയി
കുറച്ചു കഴിഞ്ഞപ്പോ കണ്ടു ..ഈ അമ്മ ദെ ഇവിടിരിക്കുന്നു ,
ഇന്നലെമുതല്‍ ഒരു വസ്തു കഴിച്ചിട്ടില്ല , ഞാന്‍ സുരന്‍റെ കടേന്നു ചായയും കടിയും വാങ്ങി കൊടുത്തു , പക്ഷെ കഴിച്ചില്ല
ഈ നേരം വരെ ..
ഹമീദ് മെല്ലെ ആസ്ത്രീയുടെ അടുക്കലേക്കു ചെന്നു
അതികം മുഷിഞ്ഞിട്ടില്ലാത്ത നിറം മങ്ങിയ ഒരുസാരിയായിരുന്നു അവരുടെവേഷം . കയ്യില്‍ ഒരുചെറിയ പൊതി ഉണ്ട് ,, അതല്ലാതെ വേറൊന്നും പക്കലില്ല ,, ആ പടിയുടെ മൂലയില്‍ കുമിഞ്ഞിരിക്കുന്നു
അമ്മെ...
ഹമീദിന്‍റെ വിളിക്ക് ഒരുഉത്തരവും ഉണ്ടായില്ല
അമ്മെ....
വീണ്ടും വിളിച്ചു ..
അമ്മെ ദെ , ഇങ്ങോട്ടൊന്നു നോക്കിക്കേ,
ഒരു മറുപടിയും ഉണ്ടായില്ല ,, ഹമീദ് ഗോപാലനെ ഒന്ന്നോക്കി
അമ്മെ ഒന്നിങ്ങോട്ടു നോക്കിക്കേ ,
അനന്ദതയിലേക്ക് നിര്‍വികാരത്തോടെ നോക്കിഇരിക്കുന്ന ആ സ്ത്രീയില്‍ നിന്നും ഒരു പ്രതികരണവും വന്നില്ല
കുറച്ചുകൂടി അടുക്കലേക്കു നീങ്ങി
ആ ചുമലുകളില്‍ കൈവെച്ചു പതുക്കെ വീണ്ടും വിളിച്ചു ,,
അമ്മെ....അമ്മ എന്താ ഇവിടിരിക്കുന്നെ
ആസ്ത്രീ പതിയെ മുഖമുയര്‍ത്തി ,, ഹമീദിനെ ഒന്ന്നോക്കി ,
കരഞ്ഞു തളര്‍ന്ന മുഖം ,, കണ്ണുനീര്‍ ആ കവിളുകളില്‍ പാട് തീര്‍ത്തിരിക്കുന്നു . ഇപ്പോള്‍ മുഖത്തു കാണുന്നത് സങ്കടമോ സന്തോഷമോ അല്ല ,, ആത്മാവ് നഷ്ടമായ ഒരുശരീരത്തെ പോലെ ആമുഖം
ഹമീദ് പതിയെ അവരുടെമുന്നിലായി ഇരുന്നു .. ആതാടിയില്‍ പിടിച്ചു മുഖമല്‍പ്പം ഉയര്‍ത്തി
അമ്മഎന്താ ഇവിടെ ഇരിക്കുന്നെ
അതിനു മറുപടി കരഞ്ഞു തളര്‍ന്ന കണ്ണുകളില്‍ നിന്നും വീണ്ടും ഒഴുകുന്ന കണ്ണുനീരായിരുന്നു
ആ മുഖം ഹമീദിനെ വല്ലാതെ കണ്ണീരിലാഴ്ത്തി ,, അത്ഹമീദിന്റെ കണ്ണുകളിലും പ്രതിഫലിച്ചു
എന്‍റെ മോന്‍ ,, എന്റെ മോന്‍
പതിഞ്ഞ സ്വരത്തില്‍ ആ സ്ത്രീ മൊഴിഞ്ഞുകൊണ്ടേയിരുന്നു
മോനെവിടെ പോയി .....
അമ്മെ
അപ്പോഴേക്കും ഗോപാലനും അവിടേക്ക് എത്തിയിരുന്നു ,, കയ്യില്‍ ഒരുഗ്ലാസ്സുമായി
ഡാ ,, നീഇതൊന്നു കൊടുത്ത്നോക്കിയേ ,
ആഗ്ലാസ്സ് വാങ്ങി അമ്മക്ക് നേരെനീട്ടി ,, ആദ്യം കൂട്ടാക്കിയില്ല ,, നിര്‍ബന്ധള്‍ക്ക് മുന്നില്‍ ആചായ പതിയെ കുടിക്കുവാന്‍ തുടങ്ങി
ഹമീദ് അവരോടു ഓരോ കാര്യങ്ങള്‍ ചോതിച്ചുകൊണ്ടേ ഇരുന്നു
***********************************************************************
ഒരുവലിയ വീട്ടിലെ പെണ്ണ് .. കാലത്തിന്‍റെ വികൃതിയില്‍ ഒരച്ഛനും മകളും മാത്രം ബാക്കിയായി , മനസ്സില്‍ നിറയെ നന്മയുള്ള ഒരാളുടെ കയ്യില്‍ തന്നെ ഏല്‍പ്പിച്ചു അച്ഛന്‍ യാത്രയായി ,,
ജീവിതം ലളിതവും സുന്ദരവുമായ കാലഘട്ടം
ഒരുമകന്‍ പിറന്നു ,, ജാതകത്തില് ഒരുവിക്രിതിയോടെ
മകന് സര്‍പ്പ ശാപമുണ്ട് ,
ആറു വയസ്സ് തികയുന്ന ദിവസം സര്‍പ്പത്തറയില്‍ ഇരുത്തി മൂന്നുദിവസത്തെ പൂജ , നടത്താതിരുന്നാല്‍ മകന് മരണം
കുഞ്ഞിലെ , ഇഴയുന്ന എന്തിനെയും വല്ലാത്ത പേടിയായിരുന്നു മകന് ,
വാവിട്ടു കരയും ,, അമ്മയുടെ സാരിത്തുമ്പില്‍ നിന്ന് മാറില്ല . അച്ഛന്റെയും അമ്മയുടെയും വാത്സല്യം ആവോളം കൊണ്ട് അവന്‍വളര്‍ന്നു
ആദിനം വന്നു ,, ഉണ്ണിക്ക് ആറു വയസ്സ് പൂര്‍ത്തിയാകുന്നു ,
കാവില്‍ . പൂജക്കിരുത്തണം , പക്ഷെ മകന്‍ അനുവദിക്കുന്നില്ല .
അവന്‍ അച്ഛന്റെ കാലുകള്‍ കണ്ണീര്‍കൊണ്ട് കഴുകി ,
നിക്ക് പേടിയാ , അച്ഛാ ,, നിക്ക് പേടിയാ , രണ്ടുപേരോടും അവന്‍ മാറി മാറി അപേക്ഷ ആരംഭിച്ചു
അവന്‍റെ കണ്ണുനീരിനു മുന്നില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല ,, അമ്മ നിര്‍ബന്ധിചെങ്കിലും അച്ഛന്‍ തീരുമാനിച്ചു , എന്റെ മകന് വിഷമമാകുന്നത് ഞാന്‍ ചെയ്യില്ല . കണ്ടില്ലേ ഇവന്‍ കരയുന്നത് ,, എങ്കിലും ജാതകത്തിലെ ഭീഷണിയെ ഭയന്ന് അവര്‍ അവനോടു നിര്‍ബന്ധിച്ചുനോക്കി . ഇല്ല നടന്നില്ല ,, അമിത വാത്സല്യത്താല്‍ അവനോടു മുഖംകറുപ്പിച്ചു സംസാരിക്കാനും ആഅച്ഛന് കഴിയുമായിരുന്നില്ല
കരഞ്ഞു കരഞ്ഞു എപ്പോഴോ അവനുറങ്ങി ,, പിന്നെഎഴുന്നേല്‍ക്കുന്നത് തീ പാറുന്ന പനിയുമായാണ് , ചെറു വൈദ്യങ്ങല്‍ക്കൊന്നും ശമിപ്പിക്കാന്‍ കഴിയുന്നില്ല ,, ആശുപത്ത്രിയില്‍ കൊണ്ട് പോണം . ഉടനെ
സഹായത്തിനു വിളിക്കാന്‍ പോലും ആരുമില്ല , ഈരാത്രി എന്ത് ചെയ്യും ,, കാവിനടുത്തുള്ള മുക്കില്‍ പോയികഴിഞ്ഞാല്‍ ചിലപ്പോ വല്ല വാഹനവും കിട്ടിയേക്കാം
മറുത്തൊരു ചിന്തക്ക് അവസരം കൊടുക്കാതെ അവനെയും താങ്ങി അവര്‍രണ്ടുപേരും വീട്ടില്‍നിന്നിറങ്ങി ,,
വേഗം ,,
എന്റെ മോന്‍ ,,
നടന്നു നടന്നവര്‍ കാവിലെത്തി , ഇനി അല്‍പദൂരം കൂടി ,
പെട്ടെന്ന് എന്തോ കാലില്‍ തടഞ്ഞത് കണ്ടാണ് അയാള്‍ താഴോട്ട് നോക്കിയത്,,
സര്‍പ്പം...
തന്‍റെ കാല്‍ വരിഞ്ഞിരിക്കുന്നു
തെല്ലും വകവെക്കാതെ ആകാലുകള്‍ മുന്നോട്ടുതന്നെ നീങ്ങി
ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ് ,,,....
തന്നെ സര്‍പ്പം ആഞ്ഞു കൊത്തിയിരിക്കുന്നു ,,
ഇല്ല ,, ഇതിനുവേണ്ടി കളയാന്‍ തനിക്ക്സമയമില്ല , ഭാര്യയെപോലും ഒന്നുമറിയിക്കാതെ അയാള്‍ മകനെയും കൊണ്ടോടി,,
ഒരുവിധം റോഡില്‍ എത്തിയ അവര്‍ , വല്ല വാഹനവും വരുന്നതിനായി കാത്തുനിന്നു .. ഒടുവില്‍ എത്തിയ ജീപ്പില്‍ മകനെ ഇരുത്തിയതും അയാള്‍ ബോധക്ഷയനായി
ആശുപത്ത്രിയിലെത്തി , മകനു കുഴപ്പമൊന്നുമില്ല , അച്ചന്‍ ,, മരണപ്പെട്ടിരിക്കുന്നു
വിഷം തീണ്ടിയതാണ് ,
കടിച്ച ഉടനെ മുറിവിനു മുകളിലായി ഒരു കേട്ടു കെട്ടിയിരുന്നേല്‍ , ശരീരത്തിന് അധികം ആയാസം കൊടുക്കാതിരുന്നേല്‍ രക്ഷപ്പെട്ടേനെ
അച്ഛനില്ലാതെ ആ മകന്‍ വളര്‍ന്നു , പലപ്പോഴും അമ്മരണ്ട് വേഷങ്ങളില്‍ ഒരേസമയം ആടി
സ്നേഹനിധിയായ അമ്മക്ക് കണിശക്കാരനായ അച്ഛനെ അവതരിപ്പിക്കുന്നതില്‍ പാളിച്ചകള്‍ ഉണ്ടായി
അവന്‍ വളര്‍ന്നു ,, അമ്മ പലപ്പോഴും പട്ടിണി കിടന്നു ,,മകനെ ഊട്ടി
മകന്‍ വളര്‍ന്നു ,, സിമെന്റ് തറയില്‍ കിടന്നു അവര്‍ മകന് കിടക്കയും വിരിപ്പും പുതപ്പും നല്‍കി
തന്നാലാവുന്ന വിദ്യാഭ്യാസം നല്‍കി , തന്‍റെ ഏകആശ്രയം ,
*****************************************************************************************************************
അല്‍പ നേര മൌനത്തിനു ശേഷം , ആകണ്ണുകളില്‍ നിന്നുംവീണ്ടും കണ്ണുനീര്‍
No comments:
Post a Comment