Tuesday, February 23, 2016


എടാ നാരായാണെട്ടന്റെ മകളെ കാണാനില്ല
നമ്മടെ നരയെനെട്ടന്റെ മകള് ആരുടെയോ കൂടെ പോയി
പിന്നേ , മ്മടെ നാരായാണെട്ടനില്ലേ അയാള്‍ടെ മകള്‍ ഏതോ ഒരു മുസ്ലിം ചെക്കന്‍റെ കൂടെ ഓടിപ്പോയി
നമ്മടെ നാരായാണെട്ടന്‍റെ മകളില്ലേ , ആ അത് തന്നെ കോളേജില്‍ ആണെന്ന് പറഞ്ഞു പോയതാ ,അവിടെ കൂടെ പഠിച്ച ഏതോ ഒരുത്തന്‍റെ കൂടെ ...
പാവം നാരായാണെട്ടന്‍ , ഇളയതും ഒരു പെണ്ണാ , ഇനി അവള്‍ടെ ജീവിതം
വളര്‍ത്തു ദോഷം . അല്ലാതെന്താ , മകളെ ഇഷ്ടത്തിനു വിട്ടതല്ലേ
************
ആരാ ആ കരയണേ ,, മകളാണോ ,,
അതെ , കോളേജില്‍ നിന്നും വരണ വഴി ചെറിയൊരു അപകടം , ആരോ ഹോസ്പിറ്റലില്‍ കൊണ്ട് പോയി , ബോധം വരാന്‍ സമയമെടുത്തു , തിരിച്ചെത്തിയപ്പോഴേക്കും ഇവര് മൂന്നു പേരും
ആരൊക്കെയോ പടച്ചുവിട്ടതും വിശ്വസിച്ചു , മൂന്നു കഷണം കയറില്‍
***********
അവളും പോയോ ,,
പോയി
കുടുംബത്തെ കൊലക്ക് കൊടുത്തവള്‍ എന്ന പേര് എത്രകാലാ സഹിക്കണേ
ഒരു പെണ്ണിന് ഒറ്റയായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നാടല്ലെ നമ്മുടെ
**********
ദൈവം എത്താത്ത ദൈവത്തിന്‍റെ സ്വന്തം നാട്

Thursday, February 11, 2016

ഇവിടുത്തെ ചന്ത കഴിഞ്ഞു , ഇനി മറ്റൊരിടത്തേക്ക് മാറണം ,, ചന്തകളില്‍നിന്നും ചന്തകളിലേക്ക് ഹമീദിന്‍റെ ജീവിതം ഇങ്ങനെയാണ് ,

തലേദിവസത്തെ ആള്‍ക്കൂട്ടം കയ്യിലുള്ളഒട്ടുമിക്ക കളിപ്പാട്ടങ്ങളും കാലിയാക്കിയിട്ടുണ്ട് , ഇനി മാര്‍കെറ്റില്‍ പോയി എല്ലാംവാങ്ങണം , എല്ലാ ഉത്സവങ്ങളിലും മുടങ്ങാതെ വരുന്ന അമ്പലങ്ങളില്‍ഒന്നാണ് ഇത് , എല്ലാപ്രാവശ്യവും ഇവിടുന്നുപോകുമ്പോള്‍ പോക്കറ്റും മനസ്സും ഒരുപോലെ നിറയും , ഈപ്രാവശ്യം പതിവിലും ഒരുപാട് കൂടുതല്‍ ആളുകള്‍ഉണ്ടായിരുന്നു . സാദനങ്ങള്‍എല്ലാം പെറുക്കികൂട്ടി ഒരുവലിയസഞ്ചിയിലാക്കി , ഇന്നലെഉറങ്ങാത്തതിന്റെക്ഷീണം നന്നേ മുഖത്തുണ്ട്‌ ,

എല്ലാംറെഡിയാക്കി പോകാന്‍ ഒരുങ്ങിയപ്പോഴാനു ഹമീദ് ആകാര്യമോര്‍ത്തത് , ഗോപാലനെ കണ്ടില്ല ,, എന്നും തന്റെഅടുത്ത് തന്നെ തമ്പടിക്കുന്നആളാണ്‌ ,, ഈപ്രാവശ്യം താനല്‍പ്പം വൈകി , അവനു അമ്പലപ്പടിക്കല്‍ തന്നെ സ്ഥലവുംകിട്ടി , അവനെകാണാതെ പോയാല്‍ മോശമാണ്,

ഗോപാലാ ,, ന്തേ പോന്നില്ലേ ,, ഇബിടെ കൂടുവാണോ
ഉം , പോണം
ന്താണ് , മോകത്തിനു ഒരുതെളിച്ഛമില്ലല്ലോ
ഹേ , ഒന്നുമില്ല ഹമീദെ
പറയ്‌ ,, ന്താണ് ..
ഞാനൊരുകാര്യം ആലോചിക്കുവായിരുന്നു
ന്താണ് ,,,
നീ ആഅമ്മയെ കണ്ടോ .. അവിടിരിക്കുന്ന
കണ്ടു , ആരാ അത് .. ഓരെന്താ ആടെ ഇരിക്കുന്നെ
ഇന്നലെ മുതല്‍ അവിടിരിക്കുന്നുണ്ട്‌ , കൊണ്ട് കളഞ്ഞതാ
കളഞ്ഞതോ , ?/ ആര് ?
ആര് , മക്കള്‍ തന്നെ

ഇന്നലെ ഒരുവലിയ വണ്ടിയിലാ വന്നത് , കൂടെ രണ്ടെണ്ണവും ഉണ്ടായിരുന്നു മോനും മോളും ആണെന്ന് തന്നോന്നു , മൂന്നാളും കൂടി അമ്പലത്തിന്‍റെ അകത്തുപോയി , നല്ലആള്‍ക്കൂട്ടമല്ലേ ,, പെട്ടെന്ന് തന്നെ രണ്ടെണ്ണവും തിരിച്ചുവന്നു കാറില്‍ കേറിപോയി

കുറച്ചു കഴിഞ്ഞപ്പോ കണ്ടു ..ഈ അമ്മ ദെ ഇവിടിരിക്കുന്നു ,
ഇന്നലെമുതല്‍ ഒരു വസ്തു കഴിച്ചിട്ടില്ല , ഞാന്‍ സുരന്‍റെ കടേന്നു ചായയും കടിയും വാങ്ങി കൊടുത്തു , പക്ഷെ കഴിച്ചില്ല
ഈ നേരം വരെ ..



ഹമീദ് മെല്ലെ ആസ്ത്രീയുടെ അടുക്കലേക്കു ചെന്നു

അതികം മുഷിഞ്ഞിട്ടില്ലാത്ത നിറം മങ്ങിയ ഒരുസാരിയായിരുന്നു അവരുടെവേഷം . കയ്യില്‍ ഒരുചെറിയ പൊതി ഉണ്ട് ,, അതല്ലാതെ വേറൊന്നും പക്കലില്ല ,, ആ പടിയുടെ മൂലയില്‍ കുമിഞ്ഞിരിക്കുന്നു

അമ്മെ...
ഹമീദിന്‍റെ വിളിക്ക് ഒരുഉത്തരവും ഉണ്ടായില്ല
അമ്മെ....
വീണ്ടും വിളിച്ചു ..
അമ്മെ ദെ , ഇങ്ങോട്ടൊന്നു നോക്കിക്കേ,
ഒരു മറുപടിയും ഉണ്ടായില്ല ,, ഹമീദ് ഗോപാലനെ ഒന്ന്നോക്കി
അമ്മെ ഒന്നിങ്ങോട്ടു നോക്കിക്കേ ,
അനന്ദതയിലേക്ക് നിര്‍വികാരത്തോടെ നോക്കിഇരിക്കുന്ന ആ സ്ത്രീയില്‍ നിന്നും ഒരു പ്രതികരണവും വന്നില്ല

കുറച്ചുകൂടി അടുക്കലേക്കു നീങ്ങി
ആ ചുമലുകളില്‍ കൈവെച്ചു പതുക്കെ വീണ്ടും വിളിച്ചു ,,
അമ്മെ....അമ്മ എന്താ ഇവിടിരിക്കുന്നെ

ആസ്ത്രീ പതിയെ മുഖമുയര്‍ത്തി ,, ഹമീദിനെ ഒന്ന്നോക്കി ,

കരഞ്ഞു തളര്‍ന്ന മുഖം ,, കണ്ണുനീര്‍ ആ കവിളുകളില്‍ പാട് തീര്‍ത്തിരിക്കുന്നു . ഇപ്പോള്‍ മുഖത്തു കാണുന്നത് സങ്കടമോ സന്തോഷമോ അല്ല ,, ആത്മാവ് നഷ്ടമായ ഒരുശരീരത്തെ പോലെ ആമുഖം

ഹമീദ് പതിയെ അവരുടെമുന്നിലായി ഇരുന്നു .. ആതാടിയില്‍ പിടിച്ചു മുഖമല്‍പ്പം ഉയര്‍ത്തി
അമ്മഎന്താ ഇവിടെ ഇരിക്കുന്നെ
അതിനു മറുപടി കരഞ്ഞു തളര്‍ന്ന കണ്ണുകളില്‍ നിന്നും വീണ്ടും ഒഴുകുന്ന കണ്ണുനീരായിരുന്നു
ആ മുഖം ഹമീദിനെ വല്ലാതെ കണ്ണീരിലാഴ്ത്തി ,, അത്ഹമീദിന്റെ കണ്ണുകളിലും പ്രതിഫലിച്ചു

എന്‍റെ മോന്‍ ,, എന്റെ മോന്‍

പതിഞ്ഞ സ്വരത്തില്‍ ആ സ്ത്രീ മൊഴിഞ്ഞുകൊണ്ടേയിരുന്നു

മോനെവിടെ പോയി .....

അമ്മെ

അപ്പോഴേക്കും ഗോപാലനും അവിടേക്ക് എത്തിയിരുന്നു ,, കയ്യില്‍ ഒരുഗ്ലാസ്സുമായി

ഡാ ,, നീഇതൊന്നു കൊടുത്ത്നോക്കിയേ ,
ആഗ്ലാസ്സ് വാങ്ങി അമ്മക്ക് നേരെനീട്ടി ,, ആദ്യം കൂട്ടാക്കിയില്ല ,, നിര്‍ബന്ധള്‍ക്ക് മുന്നില്‍ ആചായ പതിയെ കുടിക്കുവാന്‍ തുടങ്ങി
ഹമീദ് അവരോടു ഓരോ കാര്യങ്ങള്‍ ചോതിച്ചുകൊണ്ടേ ഇരുന്നു

***********************************************************************
ഒരുവലിയ വീട്ടിലെ പെണ്ണ് .. കാലത്തിന്‍റെ വികൃതിയില്‍ ഒരച്ഛനും മകളും മാത്രം ബാക്കിയായി , മനസ്സില്‍ നിറയെ നന്മയുള്ള ഒരാളുടെ കയ്യില്‍ തന്നെ ഏല്‍പ്പിച്ചു അച്ഛന്‍ യാത്രയായി ,,
ജീവിതം ലളിതവും സുന്ദരവുമായ കാലഘട്ടം
ഒരുമകന്‍ പിറന്നു ,, ജാതകത്തില് ഒരുവിക്രിതിയോടെ
മകന് സര്‍പ്പ ശാപമുണ്ട് ,
ആറു വയസ്സ് തികയുന്ന ദിവസം സര്‍പ്പത്തറയില്‍ ഇരുത്തി മൂന്നുദിവസത്തെ പൂജ , നടത്താതിരുന്നാല്‍ മകന് മരണം

കുഞ്ഞിലെ , ഇഴയുന്ന എന്തിനെയും വല്ലാത്ത പേടിയായിരുന്നു മകന് ,
വാവിട്ടു കരയും ,, അമ്മയുടെ സാരിത്തുമ്പില്‍ നിന്ന് മാറില്ല . അച്ഛന്റെയും അമ്മയുടെയും വാത്സല്യം ആവോളം കൊണ്ട് അവന്‍വളര്‍ന്നു

ആദിനം വന്നു ,, ഉണ്ണിക്ക് ആറു വയസ്സ് പൂര്‍ത്തിയാകുന്നു ,
കാവില്‍ . പൂജക്കിരുത്തണം , പക്ഷെ മകന്‍ അനുവദിക്കുന്നില്ല .

അവന്‍ അച്ഛന്റെ കാലുകള്‍ കണ്ണീര്‍കൊണ്ട് കഴുകി ,

നിക്ക് പേടിയാ , അച്ഛാ ,, നിക്ക് പേടിയാ , രണ്ടുപേരോടും അവന്‍ മാറി മാറി അപേക്ഷ ആരംഭിച്ചു
അവന്‍റെ കണ്ണുനീരിനു മുന്നില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല ,, അമ്മ നിര്‍ബന്ധിചെങ്കിലും അച്ഛന്‍ തീരുമാനിച്ചു , എന്റെ മകന് വിഷമമാകുന്നത് ഞാന്‍ ചെയ്യില്ല . കണ്ടില്ലേ ഇവന്‍ കരയുന്നത് ,, എങ്കിലും ജാതകത്തിലെ ഭീഷണിയെ ഭയന്ന് അവര്‍ അവനോടു നിര്‍ബന്ധിച്ചുനോക്കി . ഇല്ല നടന്നില്ല ,, അമിത വാത്സല്യത്താല്‍ അവനോടു മുഖംകറുപ്പിച്ചു സംസാരിക്കാനും ആഅച്ഛന് കഴിയുമായിരുന്നില്ല

കരഞ്ഞു കരഞ്ഞു എപ്പോഴോ അവനുറങ്ങി ,, പിന്നെഎഴുന്നേല്‍ക്കുന്നത് തീ പാറുന്ന പനിയുമായാണ് , ചെറു വൈദ്യങ്ങല്‍ക്കൊന്നും ശമിപ്പിക്കാന്‍ കഴിയുന്നില്ല ,, ആശുപത്ത്രിയില്‍ കൊണ്ട് പോണം . ഉടനെ

സഹായത്തിനു വിളിക്കാന്‍ പോലും ആരുമില്ല , ഈരാത്രി എന്ത് ചെയ്യും ,, കാവിനടുത്തുള്ള മുക്കില്‍ പോയികഴിഞ്ഞാല്‍ ചിലപ്പോ വല്ല വാഹനവും കിട്ടിയേക്കാം

മറുത്തൊരു ചിന്തക്ക് അവസരം കൊടുക്കാതെ അവനെയും താങ്ങി അവര്‍രണ്ടുപേരും വീട്ടില്‍നിന്നിറങ്ങി ,,

വേഗം ,,

എന്റെ മോന്‍ ,,

നടന്നു നടന്നവര്‍ കാവിലെത്തി , ഇനി അല്‍പദൂരം കൂടി ,

പെട്ടെന്ന് എന്തോ കാലില്‍ തടഞ്ഞത് കണ്ടാണ്‌ അയാള്‍ താഴോട്ട് നോക്കിയത്,,

സര്‍പ്പം...

തന്‍റെ കാല്‍ വരിഞ്ഞിരിക്കുന്നു

തെല്ലും വകവെക്കാതെ ആകാലുകള്‍ മുന്നോട്ടുതന്നെ നീങ്ങി

ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ് ,,,....

തന്നെ സര്‍പ്പം ആഞ്ഞു കൊത്തിയിരിക്കുന്നു ,,

ഇല്ല ,, ഇതിനുവേണ്ടി കളയാന്‍ തനിക്ക്സമയമില്ല , ഭാര്യയെപോലും ഒന്നുമറിയിക്കാതെ അയാള്‍ മകനെയും കൊണ്ടോടി,,

ഒരുവിധം റോഡില്‍ എത്തിയ അവര്‍ , വല്ല വാഹനവും വരുന്നതിനായി കാത്തുനിന്നു .. ഒടുവില്‍ എത്തിയ ജീപ്പില്‍ മകനെ ഇരുത്തിയതും അയാള്‍ ബോധക്ഷയനായി

ആശുപത്ത്രിയിലെത്തി , മകനു കുഴപ്പമൊന്നുമില്ല , അച്ചന്‍ ,, മരണപ്പെട്ടിരിക്കുന്നു

വിഷം തീണ്ടിയതാണ് ,

കടിച്ച ഉടനെ മുറിവിനു മുകളിലായി ഒരു കേട്ടു കെട്ടിയിരുന്നേല്‍ , ശരീരത്തിന് അധികം ആയാസം കൊടുക്കാതിരുന്നേല്‍ രക്ഷപ്പെട്ടേനെ

അച്ഛനില്ലാതെ ആ മകന്‍ വളര്‍ന്നു , പലപ്പോഴും അമ്മരണ്ട് വേഷങ്ങളില്‍ ഒരേസമയം ആടി

സ്നേഹനിധിയായ അമ്മക്ക് കണിശക്കാരനായ അച്ഛനെ അവതരിപ്പിക്കുന്നതില്‍ പാളിച്ചകള്‍ ഉണ്ടായി

അവന്‍ വളര്‍ന്നു ,, അമ്മ പലപ്പോഴും പട്ടിണി കിടന്നു ,,മകനെ ഊട്ടി

മകന്‍ വളര്‍ന്നു ,, സിമെന്റ് തറയില്‍ കിടന്നു അവര്‍ മകന് കിടക്കയും വിരിപ്പും പുതപ്പും നല്‍കി

തന്നാലാവുന്ന വിദ്യാഭ്യാസം നല്‍കി , തന്‍റെ ഏകആശ്രയം ,


*****************************************************************************************************************






അല്‍പ നേര മൌനത്തിനു ശേഷം , ആകണ്ണുകളില്‍ നിന്നുംവീണ്ടും കണ്ണുനീര്‍

Tuesday, June 2, 2015

ഉമ്മ , വിലകൊടുത്താല്‍ കിട്ടാത്ത സ്വത്ത്‌

പതിവു പോലെ അന്നും അവനെ ഉമ്മ വിളിച്ചിരുന്നു ,പക്ഷെ അവൻ ഫോണെടുത്തില്ല ,കുറച്ചു ദിവസമായി അവൻ നാട്ടിൽ നിന്നുള്ള ഒരു ഫോണും എടുക്കാറില്ല ,ഒരായ്ച്ച മുൻപ് ഉമ്മയോട് സംസാരിച്ചിരുന്നു,അന്നവൻ ഉമ്മയോട് വെറുതെ വയക്കിട്ടു ,ഇനി വിളിക്കില്ല എന്നും പറഞ്ഞു ,ഒരു തമാശക്ക് ,അതു കേട്ടു അവൻറെ ഉമ്മ 
ഉമ്മാനോട് .....അങ്ങനെഒന്നും..... പറയല്ലേ.... മോനെ.............. എന്നും പറഞ്ഞു വിതുംബി കരയുന്നതു കെട്ടപ്പോൾ അവൻ സാവധാനത്തിൽ ഫോണ്‍ കട്ട് ചെയ്തു

കണ്ണുകളിൽ വെള്ളം നിറഞ്ഞെങ്കിലും നടക്കാൻ പോകുന്ന സന്തോഷത്തെ മുൻകൂട്ടി കണ്ടു അവൻ സമാധാനിച്ചു ,അത്രയേ അവൻ കരുതിയുള്ളൂ .ഉമ്മയെ ഒന്നു ആശ്ച്ചര്യപ്പെടുത്തണം ,അതാണവന്റെ മനസ്സിൽ .കോഴിക്കൊടെക്കുള്ള നാളത്തെ ഗൾഫ്‌എയറിന്റെ ഫസ്റ്റ്ക്ലാസ് ടിക്കറ്റ്‌ അവൻറെപോക്കറ്റില്‍  ഉണ്ടെങ്കിലും അവൻ താൻ നാട്ടിൽ പോകുന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല ഉമ്മ തന്നെ കാണുമ്പോൾ ആശ്ചര്യപ്പെടണം .സന്തോഷം കൊണ്ടു തന്നെ വാരിപ്പുണരണം .....ആാ കൈകൾ കൊണ്ടു വാരിതരുന്ന്ന സ്വര്ഗീയ രുചിയുള്ള ചോറ് മതിയാകുവോളം തിന്നണം .....

അങ്ങനെ ഏതൊരു പ്രവാസിക്കും ഉണ്ടാകുന്ന കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ഒരുപാടുണ്ട് മനസ്സിൽ ,ഉമ്മാക്കായി ഒരുപാടു സാധനങ്ങളും അയാൾ വാങ്ങിക്കൂട്ടി ,ഉമ്മയെന്നും പറയാറുള്ള ലൂഹാനി അത്തറിൻറെ ഒരു കെട്ടു തന്നെ വാങ്ങി ,ആ അത്തറിനു ഉപ്പയുടെ മണമാണെന്നു ഉമ്മ എപ്പോഴും പറയും ,ഉപ്പയെ കണ്ട ചെറിയ ഓർമയെ അവനുള്ളു ,അവൻറെ ചെറുപ്പത്തിൽ ഗൾഫിൽ പോയതാണു . പിന്നെ എത്തിയതു ചേതനയറ്റ ശരീരമായിട്ടാണ് ,

ആ കാരണം കൊണ്ടു തന്നെ അവന്റെ ഫോണ്‍ ഒരു ദിവസം വന്നില്ലെങ്കിൽ ഉമ്മാന്റെ നെഞ്ചിൽ തീയാണ് .ആ ഉമ്മയോടു ഒരാഴ്ചയായി അവൻ സംസാരിചിട്ടില്ല്ല ,ഒരാഴ്ച തന്നെ കാണാതേയും സംസാരിക്കാതെയും ,പെട്ടെന്നു തന്നെ കാണുമ്പോ\ഴുള്ള സന്തോഷം നേരിട്ട് കണ്ടാസ്വധിക്കാൻ ......................
,.....

അവന്റെ നാട്ടിൽ തലയെടുപ്പുള്ള ഒരു വീട് അവൻ പണിതു വെച്ചിട്ടുണ്ട്‌ ,അതിൽ ഉമ്മയുമൊത്തു കയറി കൂടുക എന്ന ഉദ്ധേശം കൂടി അവന്റെ മനസ്സിൽ ഉണ്ട് . ഫ്ലൈറ്റ് കോഴിക്കോട് എയർപോർട്ടിൽ എത്തി ,പുറത്തെത്തിയ ഉടനെ അവൻ അവൻറെ കൂട്ടുകാരൻ റഫീഖ് നെ വിളിച്ചു ...റഫീഖ്ഉം തന്നെ കുറച്ചു ദിവസമായി വിളിക്കുന്നുണ്ട് .ഫോണെടുത്തിട്ടില്ല ,ഇപ്പൊ വിളിക്കുമ്പോ വലിയ സന്തോഷമായിരിക്കും ,

ഹലോ ...........റഫീഖ് അല്ലെ

അതെ .. അരാാാ

ഞാനോ ..ആരാന്നലോചിച്ചുനോക്ക് ...നിനക്കറിയാവുന്ന ആളാ .........

നിങ്ങളു കളിക്കാതെ കാര്യം പറ ....

നീ ഇപ്പൊ എവിടെയാ

ഞാനൊരു മരണവീട്ടിലാ ...നിങ്ങൾ ആരാന്നു പറ .അല്ലേൽ വേണ്ട ഞാന്‍ കട്ട്‌ ചെയ്യാം

ഹെഎയ്‌ ...ഇതു ഞാനാടാ

...........................
ബഷീർ ...................................

അതെ .....ബഷീറാ .ഞാനിപ്പോ കോഴിക്കോട്ട് ഉണ്ട് ...,

കോഴിക്കോടോ

ഹഉം .,,

നീ വേഗം വാ .........

ഹാ .......ഞാനിതാ വരുന്നു

തന്നോടവനെന്തെങ്കിലും ദേഷ്യമുണ്ടോ ആവോ .....അവന്റെ സംസാരത്തിൽ ഒരു സന്തോഷമില്ല ..മരണ വീട്ടിലല്ല്ലേ ചിലപ്പോ അതായിരിക്കും ...

അവന്റെ വീടും എയർപോർട്ടും തമ്മിൽ വലിയ ദൂരമൊന്നുമില്ല .അര മണിക്കൂറിന്റെ ഓട്ടം കാണും .പക്ഷെ റഫീഖ് 20 മിനുട്ട് കൊണ്ട് സ്ഥലത്തെത്തി .
മുഖത്ത് വലിയ സന്തോഷമില്ല .

അസ്സലാമു അലൈകും ..

അല്പം കഴിഞ്ഞാണ് രഫീഖ് സലാം മടക്കിയത്

വ അലൈകും മുസ്സലാം .....

"
എന്താടാ മുഖത്തൊരു സന്തോഷമില്ലാതെ ...?
ആരെങ്കിലും  മരിച്ചോ  ...........?
ഡാ ... നീ ഞാൻ പറയുന്നതൊന്നും കേള്ക്കുന്നില്ലേ ? ,,....?"

വണ്ടി അവരെയും കൊണ്ട് മുന്നോട്ട് നീങ്ങി ,,, 

ആ ....നീ ഞാൻ വിളിച്ചപ്പോ എന്താ ഫോണ്‍ എടുക്കാഞ്ഞേ ?

നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി .

സർപ്രൈസ്.... മണ്ണാകട്ടാ .....നിന്നോയൊക്കെ ഗൾഫിൽ അയച്ചവരെ പറഞ്ഞാൽ മതിയല്ലോ .....

പതിവിനു വിപരീതമായി റഫീഖ് തനോട് ചൂടാവുന്നത് അവൻ ആശ്ചര്യത്തോടെ നോക്കിനിന്നു ...

നീയെന്തിനാ ചൂടാവുന്നെ ......റഫീഖെ .......

ഞാൻ നിന്റെ ഉമ്മാന്റെ ഫോണിൽ നിന്ന് നിന്നെ `എത്ര തവണ വിളിച്ചു എന്നറിയോ?
ഉമ്മാന്റെ ഫോണിൽ നിന്നും വിളിചാലെങ്കിലും എടുത്തുടെ ..

അപ്പൊ ഉമ്മാന്റെ ഫോണിൽ നിന്നും വിളിച്ചത് നീയായിരുന്നോ ........ ?

റഫീഖെന്തെങ്കിലും പറയും മുൻപേ വണ്ടി വീടിന്റെ മുറ്റത്തെത്തിയിരുന്നു .

തന്റെ വീട് ശാന്തം

ആ വീട്ടിൽ എന്തോ ഒന്നിൻറെ കുറവു അയാള്ക്ക് നന്നായി ഫീൽ ചെയ്തു ,,അയാള്‍ വളരെ സന്തോഷവാനായിരുന്നു

ഉമ്മാ എന്നും വിളിച്ചു കൊണ്ടു അയാൾ വീട്ടിലേക്ക് ഓടിക്കയറി .. ഉമ്മാ ദാ ഞാനെത്തീ ട്ടോ   എവിടെ  നിങ്ങള്‍  ,, ഇങ്ങോട്ട് വന്നെ .
പക്ഷെ ഉമ്മയെ കണ്ടില്ല ...അവൻ വീണ്ടും ഉറക്കെ വിളിച്ചു . . . . .. . . ഉമ്മാാാാാാാ .. . ... .

മറുപടി കാണുന്നില്ലാ . അവൻ വീടിനു പുറത്തിറങ്ങി ....രഫീഖ് തൻറെ മുൻപിൽ നിൽക്കുന്നു ...അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നതു അവനു കാണാമായിരുന്നു .....എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് .അവൻ അവനെ വാരിപ്പുണർന്നു ...

ബഷീറിനു ഒന്നും മനസ്സിലായില്ല .
.
എന്താ സംഭവിക്ക്കുന്നത് .... ഉമ്മയെവിടെ ..........?????///

ഉമ്മ ........ ....... നമ്മുടെ ഉമ്മ . പോയടാ . . .. .. . .. . .. . . . . .

റഫീഖ് പൊട്ടി പൊട്ടി കരഞ്ഞുകൊണ്ടതുപറഞ്ഞപ്പോൾ ആദ്യം അവന് അതു ഉൾക്കൊള്ളാൻ ആയില്ല

.
ബഷീറിനു താൻ ഭൂമിയുടെ അടിയിലേക്ക് താൻ താഴ്ന്നു പോകും പോലെ തോന്നി
അള്ളഹ് ......എന്താണീ കേൾക്കുന്നത് ... ..

തന്റെ ഉമ്മ തന്നെ വിട്ടു പോയിരിക്കുന്നു ;;....

തന്റെ മ്ലേച്ചമായ ചിന്താഗതി കൊണ്ടു ആ ശബ്ദം അവസാനമായി ഒന്നു കേൾക്കാൻ പോലും കഴിഞ്ഞില്ല ...

ഒരു വട്ടമെങ്കിലും ആ ഫോണ്‍ ഒന്നെടുത്തിരുന്നെങ്കിൽ തനിക്കു തന്റെ ഉമ്മയെ ഒരു വട്ടമെങ്കിലും കാണാമായിരുന്നു .ആ ശബ്ദം ഒരു തവണയെങ്കിലും കേൾക്കാമായിരുന്നു ,

എന്തു വലിയ പാപമാണ്‌ ഞാൻ ചെയ്തത് ,അവസാനം ആ ഉമ്മയെ ഞാൻ കരയിപ്പിച്ചിരിക്കുന്നു .പൊറുക്കപ്പെടാത്ത തെറ്റ് ചെയ്തിരിക്കുന്നു

........................................
ആാാാാാാാാാാാാാാാാാാാാാാ .......................................... .. . .. . . . . . .

.........
ആാാാാാാാാാാാാാാാാാാാാാാ ............................ . .

അയാൾ ഒരു ഭ്രാന്തനെപ്പോലെ അലറിക്കരയുകയായിരുന്നു .......

ഇന്നേക്ക് 5 ദിവസമായി ,2 ദിവസം നിനക്ക് വേണ്ടി കാത്തു .... നിന്നെ കിട്ടാൻ ഒരുപാട് ശ്രമിച്ചു ...

ഒരുപാട് തവണ വിളിച്ചു .... നീ ഫോണെടുക്കാതെയായപ്പോൾ വേറെ വഴിയില്ലാതെ ........

.
രണ്ട് ദിവസം "ഐ സീ യു " വിലായിരുന്നു നിന്നെ ഒരു പാട് അന്വേഷിച്ചു ....അവസാനമായി നിന്റെ ശബ്ദം .കേൾക്കണമെന്നു പറഞ്ഞു . ഞാൻ ഒരുപാട് പ്രാവിശ്യം വിളിച്ചു ... . ..

അവസാന ശ്വാസത്തിൽ നിന്റെ പേരും പറഞ്ഞുകൊണ്ടാ..... .........................................

ബഷീറിനു അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു ...

 
പെയ്ത മഴയിൽ അയാൾ സ്വയം മറന്നു നില്ക്കുകയായിരുന്നു .. തന്നിൽ നിന്നും എന്തോ ഒളിച്ചിറങ്ങും പോലെ ........................

എന്തിനെയൊക്കെയോ വെട്ടിപ്പിടിച്ചു .
കൈ നിറയെ പണം സമ്പാദിച്ചു
,
മോഹിച്ചതെന്തും അവനിന്നു വിലക്ക് വാങ്ങാം ......................


........
സ്നേഹനിധിയായ അവന്റെ ഉമ്മയെ ഒഴികെ ...................
.........
ആ സ്നേഹത്തെ ........ആ ലാളനയെ .............
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാരുണ്യത്തെ