Thursday, May 21, 2015

സായാഹ്നം




അതൊരു ഞായറായ്ച്ച ആയിരുന്നു , റോഡില്‍ നല്ല തിരക്കുള്ള ദിവസം , ഒരു സയാന്ന സവാരിക്ക് ഇറങ്ങിയ രാജീവിന്റെ കണ്മുന്നിലെക്ക് പൊടുന്നനെയാണ് ആ ചെറുപ്പക്കാരന്‍  തെറിച്ചുവീണത് , ഒരു ബൈക്ക് അക്സിടെന്റ്റ് , കണ്ട മാത്രയില്‍ അയാള്‍ ഒരു  നിമിഷത്തേക്ക് നിശ്ചലമായി ,
മുന്‍പില്‍ തൊട്ടു മുന്‍പില്‍  ഒരാള്‍ രക്തത്തില്‍ കിടന്നു പിടയുകയാണ് , ഏകദേശം അതേ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ ,,പെട്ടെന്ന് തന്നെ എവിടുന്നൊക്കെയോ ഒരുപാട് ആളുകള്‍ വന്നു അവരുടെ ചുറ്റും കൂടി ,
അയ്യോ , കാര്യമായ പരിക്കുണ്ട് കേട്ടോ ,, പതുങ്ങിയ സ്വരത്തില്‍ ഒരാള്‍ പറഞ്ഞു ,
ആ ലോറിക്കാരന്‍ ആണ് റോങ്ങ്‌ സൈഡ് വന്നത് ,,(അതല്‍പ്പം കടുത്ത ഭാഷയില്‍ ആയിരുന്നു)
ഹേയ് , ഇവന്‍ ഓവര്‍ സ്പീഡ് ആയിരുന്നു , ഇവന്‍ തന്നെ കൊണ്ട് പോയി ചാമ്പിയതാ,
ഓടിക്കൂടിയവരെല്ലാം അയാളെ സാക്ഷിയാക്കി ചര്‍ച്ചയിലേക്ക് മുഴുകി ,
രാജീവ്  , ഒന്നും  പറയാനാവാത്ത അവസ്ഥയില്‍ നിശ്ചലമായി നില്‍ക്കുകയായിരുന്നു
പലരും അവന്റെ നീതിക്ക് വേണ്ടി പോരാടി , അവനു പക്ഷെ വേണ്ടത് ജീവന്‍ രക്ഷിക്കാന്‍ ഒരു കൈതാങ്ങായിരുന്നു , അത് മാത്രം ആരും നല്‍കിയില്ല;
ഓരോരുത്തരും അവരവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ മത്സരിച്ചു ,അതില്‍ ആര് വിജയിച്ചു എന്നറിയില്ല
ഇടക്ക് ഔ ഫ്രീക്കന്റെ മുറവിളി ,  ബ്രോ , കിട്ടിബ്രോ ,, അക്സിടെന്റ്റ് മുഴുവനായും കിട്ടി ,,  അവന്‍ ആ വളവു തിരിഞ്ഞതുമുതല്‍ വീഴുന്നതുവരെ , ദേ നോക്കിക്കേ ബഡി , പൊളിച്ച് , ഒരു 100 ഷെയര്‍ എങ്കിലും ഉറപ്പാ
അവന്റെ ഫോണില്‍ ആ അക്സിടെന്റ്റ് മുഴുവനായും കിട്ടിയതിന്റെ സന്തോഷം അവനും പങ്കുവെച്ചു ,
രക്തം കണ്ടാല്‍ തലകറക്കം വരാറുള രാജീവ് തലകറങ്ങി വീഴാന്‍ അതികസമയം വേണ്ടി വന്നില്ല ,
നിശബ്ദത  
കൂടി നിന്നവരെല്ലാം അവരവരുടെ മൊബൈലുകള്‍ മുകളിലെക്കുഴര്‍ത്തി ക്യാമറ പരതുകയാണ് , രക്തം ഒപ്പിയെടുക്കാന്‍
ഇടക്ക് ആരൊക്കെയോ ബോധം നഷ്ടപ്പെട്ട രാജീവിനെയും  അയാളെയും ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് ...
കണ്ണ് തുറന്നപ്പോള്‍ രാജീവ്‌ ആശുപത്രി കിടക്കയിലാണ് , മുന്‍പില്‍ കണ്ട മാലാഖയോട്  അയാളെ പറ്റി അന്യേഷിച്ചു
ICU ഇല്‍ ആണ് , സീരിയസ് ആ , എത്തിക്കാന്‍ കുറെ വൈകി ,രക്തം ഒരുപാട് പോയിട്ടുണ്ട് ,
രാധേച്ചിയുടെ മുഖം കാണാന്‍ വയ്യ
തിളക്കം നഷ്ടപ്പെട്ട കണ്ണുകളോടെ അവര്‍ എനിക്ക് മറുപടി തന്നു
നിങ്ങക്ക് അറിയുമോ അയാളെ എന്ന എന്റെ ചോദ്യത്തിന് കണ്ണീരായിരുന്നു മറുപടി
ഇവിടെ കളിച്ചു വളര്‍ന്ന കുട്ടിയാണവന്‍ , ഞങ്ങടെ ഹെഡ് നേര്സിന്റെ മകനാണു , ഉണ്ണി
ഈ ആശുപത്രിയിലെ ഓരോ പേഷ്യന്റിനും ഉണ്ണി പ്രിയപ്പെട്ടവന്‍ ആണ്
ചിലര്‍ക്കവന്‍ മകനും ഏട്ടനും അനിയനും ഒക്കെ ആണ് ,
ആ മാലാഖയുടെ പിന്നീടുള്ള സംസാരത്തില്‍ നിന്നും അവന്‍ ഇവര്‍ക്കെല്ലാം എത്രത്തോളം പ്രിയ്യപ്പെട്ടവന്‍ആണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു , രാധ സിസ്റ്റര്‍ , കേട്ടിട്ടുണ്ട് ഞാനും ഒരുപാട് , സാമൂഹ്യ സേവനത്തിന്റെ വേറിട്ടോരധ്യായം , പഠനകാലം  മുതല്‍ സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീ ,വലിയ വലിയ അവസരങ്ങള്‍ എല്ലാം നിഷേധിച്ച് സേവനം മാത്രം ലക്ഷ്യമാക്കി ഇന്നും ഗവര്‍മെന്റ്റ്‌ ആശുപത്രിയില്‍ ഒരു സാദാ നേഴ്സ് ആയി തുടരുന്നു
നേരില്‍ കാണണം എന്നാഗ്രഹിച്ചിട്ടുമുണ്ട് , അത്പക്ഷെ ഇങ്ങനെ ആയിരുന്നില്ലെന്ന് മാത്രം ,
വിറയ്ക്കുന്ന കാലുകളോടെ രാജീവ്‌ ICU നു മുന്നിലേക്ക് പിച്ച വെച്ചു
അവിടെ കുറച്ചു നേഴ്സ്മാരും  ഡോക്ടര്‍മാരും ചര്‍ച്ചയില്‍ മുഴുകിയിരിക്കുകയാണ്  , മെല്ലെ അവരുടെ അടുത്തേക്ക് നീങ്ങി ,
സര്‍ , ഞാന്‍ അയാളുടെ കൂടെ വന്ന ആളാണ് , അയാള്‍ക്കിപ്പോ എങ്ങനെയുണ്ട് ,
അവര്‍ മെഡിക്കല്‍ ഭാഷയില്‍ എന്തെല്ലാമോ അവനോടു പറഞ്ഞു ,പറഞ്ഞതില്‍ എല്ലാമൊന്നും രാജീവിന് മനസ്സിലായില്ലെങ്കിലും ഇപോ ഒന്ന് മാത്രം അറിയാം , അയാള്‍ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ,
കണ്ണില്‍ ഇരുട്ട് കയറിയത് പോലെ ,കേള്‍ക്കാന്‍ തീരെ ആഗ്രഹിക്കാത്ത വാര്‍ത്ത‍, രാജീവ് പതുക്കെ അവിടുത്തെ വൈറ്റിംഗ് സീറ്റില്‍ ചാരി ഇരുന്നു ,സമയം ഇഴഞ്ഞു നീങ്ങി ,,,, രാജീവ്‌ ഒന്ന് കൂടി വലത് ഭാഗത്തേ ബോര്‍ഡിലേക്ക് നോക്കി  I C U    അതെ അത് തന്നെ ,, ഐ സീ യു  , ഞാന്‍ നിന്നെ കണ്ടു  ,,  ദൈവത്തിന്റെ കയ്യൊപ്പുള്ള അക്ഷരങ്ങള്‍  ഉണ്ണി ദൈവത്തിലേക്ക് എത്താന്‍ പോകുന്നു    ,
ICU ന്റെ പടിവാതില്‍ കടന്നു രാജീവ്‌  അകത്തു കയറി , സങ്കീര്‍ണതനിറഞ്ഞ ഭീമന്‍ യന്ത്രങ്ങള്‍ക്കുനടുവില്‍  അവന്‍ ഉണ്ണി , അടുത്ത് ഒരു പ്രായമായ സ്ത്രീയും , അതാരെന്നതില്‍ അവനൊരു സംശയവുമില്ലായിരുന്നു , സിസ്റ്റര്‍ രാധ ,
വാടിയ കണ്ണുകളോടെ ആ സ്ത്രീ അവനെ ഒന്ന്‍ നോക്കി
മോനായിരുന്നോ ഉണ്ണീടെ കൂടെ ഉണ്ടായിരുന്നെ ,
അല്ലമ്മേ , ഞാന്‍ അത് വഴി നടന്നുപോകുമ്പോയാ,,,
വാക്കുകള്‍ പാതി വിഴുങ്ങി ,,,
മണിക്കൂറുകള്‍ അല്ലെങ്കില്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കുന്ന മകന്റെ മുന്നില്‍ വിതുമ്പാന്‍ അവര്‍ തയ്യാറല്ലായിരുന്നു , രാജീവും ആ അമ്മയുടെ അടുത്തായി ഇരുന്നു , ഒന്ന് പോട്ടിക്കരയുകപോലും ചെയ്യാതെ അവര്‍ വീര്‍പ്പുമുട്ടുകയായിരുന്നു , കണ്ണുകളില്‍ അത് വ്യക്തം ,

അമ്മ ഒന്ന് പുറത്ത് പോയി വന്നോളൂ ,ഞാനുണ്ടല്ലോ ഇവിടെ ,രാജീവ്‌ ആ സ്ത്രീയോടായി പറഞ്ഞു
പുറത്തിറങ്ങിയാല്‍ താന്‍ അലമുറയിട്ടു കരഞ്ഞുപോകുമോ എന്ന് പേടിച്ചിട്ടാകണം അവര്‍ അവിടെ തന്നെ ഇരുന്നുകൊള്ലാം എന്ന് പറഞ്ഞത് , സമയം തീരെ കരുണകാട്ടാതെ എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു
ഹൃദയം മറ്റെന്തിനെക്കാളും ശബ്ദത്തില്‍ ഒരു പെരുമ്പറ കണക്കെ മുഴങ്ങി
ഇടക്ക് വേദന കൂടുമ്പോള്‍ അവന്‍ ചെറുതായി ഒന്ന് ഞെരുങ്ങുന്നുണ്ട് , അവര്‍ അവന്റെ തലയില്‍ തടവി.
 ഒന്നുല്യ ,ന്റെ മോന്‍ പേടിക്കണ്ട ട്ടോ  , ഒന്നൂല്യ അമ്മ ഈടെ ണ്ട് , ഒന്നൂല്യ , ഒന്നൂല്യ
അവര്‍ ഈ വാക്യങ്ങള്‍ പതിഞ്ഞ സ്വരത്തില്‍ ഉരുവുട്ടുകൊണ്ടിരുന്നു , കണ്ടുനിക്കാനുള്ള ത്രാണി എനിക്ക് പതിയെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു  ,അവിടെ ഇരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായിരുന്നു ,
അല്‍പ സമയത്തിനകം താന്‍ നൊന്ത്പെറ്റ മകന്‍ ഈ ലോകം വിട്ടുപിരിയുമെന്നത് മറ്റാരെക്കാളും നന്നായി അവര്‍ക്കറിയാമായിരുന്നുവെങ്കിലും  അവര്‍ അവന്റെ കൈകള്‍ തന്റെ കൈകളില്‍ കോര്‍ത്ത് കൊണ്ട് പിന്നെയും അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു
അവിടെ കണ്ടത് മാതൃ സ്നേഹത്തിന്റെ ഇന്നിത് വരെ കാണാത്ത മറ്റൊരു മുഖം,
അവിടേക്ക് ഡോക്ടര്‍ കയറിവന്നു , അദ്ദേഹവും നിശബ്ദനായി തന്നെ തുടരുകയാണ്
നമ്മുടെ മുന്‍പില്‍ ഇനി ഒരുപാട് സമയം ബാക്കി ഇല്ല , ഇത് അവസാന നിമിഷങ്ങള്‍ ആണ്
നിങ്ങള്‍ പുറത്തേക്ക് നിന്നോളൂ സിസ്റ്റര്‍ , “ഇവരെ ഒന്ന്‍ പുറത്ത് കൊണ്ട് പോകൂ “ ,  ഡോക്ടര്‍ എന്നോടായി പറഞ്ഞു , ഞാന്‍ അവരുടെ അടുക്കലേക്ക് നീങ്ങി , അവര്‍ ഞാന്‍ വരുന്നില്ല എന്നാ അര്‍ത്ഥത്തില്‍ തലയാട്ടുന്നുണ്ടായിരുന്നു  
അവര്‍ അവന്റെ കൈകളെ മുറുകെ പിടിച്ചിരിക്കുകയാണ് , പതുക്കെ ഒന്നെഴുന്നേറ്റു അവര്‍ അവന്റെ നെറ്റിയില്‍ ഒരു ചുംബനം നല്‍കി , ആ സമയം അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു  
ന്റെ മോന്‍ ജനിച്ചുവീണ സമയത്ത്  ആദ്യമായി അവനെ ദാ ഈ കരങ്ങളില്‍ ആണ് ഞാന്‍ വാരിയെടുത്തത് ,ഈ  കവിളത്ത് ഞാനാണ്‌ ആദ്യമായി ചുംബിച്ചത്  ഇന്നവന്‍ ഈ ലോകം വിട്ടു പിരിയുകയാണെങ്കില്‍  അവസാനമായി അവനെ കൈകളില്‍ ചേര്‍ത്ത് വെക്കുന്നതും  ചുംബിക്കുന്നതും ഞാന്‍ തന്നെ ആയിരിക്കും ,,
എനിക്ക് മാത്രമല്ല ആര്‍ക്കും തന്നെ കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല ആ രംഗം
കണ്ണുകളില്‍ നിന്നും വെള്ളം പുറത്തേക്ക്‌ഒഴുകിയത് നിയന്ത്രിക്കാന്‍ എനിക്കായില്ല ,
ആ അമ്മ ബെഡിലേക്ക് ചാഞ്ഞ് , മകനെ തന്റെ കൈകളില്‍ ഒതുക്കി വീണ്ടും ഒരു മുത്തം കൂടിനല്കി ,
CRP  റീഡില്‍ ചെറിയ ശബ്ദത്തോടുകൂടി വര നേരയാകുന്നത് വരെ അത് തുടര്‍ന്നു, വികാര തീവ്രമായ നിമിഷങ്ങള്‍ , അവര്‍ പതിയെ അവന്റെ നെഞ്ഞിലേക്ക് ചാഞ്ഞു,  അവസാനത്തെ ആ ഹൃദയമിടിപ്പുകള്‍ക്ക് കാതോര്‍ക്കാനായി
രാജീവ് ആ അമ്മയെ എഴുന്നെല്‍പ്പിക്കാനായി പോകുന്നതിനു മുന്‍പേ മകനോടൊപ്പം നിലച്ചിരുന്നു ആ മാതൃഹൃദയവും ,,....!


No comments:

Post a Comment