Thursday, May 14, 2015

വേശ്യയുടെ മകള്‍

----------------------------------------------------------------------------------------------
സമയം ഉച്ചതിരിഞ്ഞ് 3 മണി ,
ഞാനിപ്പോള്‍ പാതി വഴിയില്‍ ആണ് , ഇനിയും ഒരുപാട് ദൂരമുണ്ടെന്ന് തോന്നുന്നു, എന്റെ ഈ യാത്രക്ക് വ്യക്തമായ ലക്ഷ്യമുണ്ടെങ്കിലും ലക്ഷ്യസ്ഥാനം അത്ര പിടുത്തമില്ല , NH ഹൈവെ യിലൂടെ പിന്നെയും കുറെ മുന്നോട്ടു പോയി , എന്റെ ഒരു പഴയ സഹപാഠിയെ കാണുകയാണ് ഈ യാത്ര യുടെ ലക്ഷ്യം
ഒന്‍പതില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ രമ്യയെ പരിചയപ്പെടുന്നത് , വളരെ അടങ്ങിയ പ്രകൃതം ,,,ആരോടും അതികം സംസാരിക്കില്ല , മറ്റു കുട്ടികളോടൊപ്പം കൂട്ട് കൂടാറില , എന്നും ഒറ്റക്ക് ഇരിക്കും മറ്റേതോ സ്കൂളില്‍ നിന്നും ഞങ്ങടെ സ്കൂളിലേക്ക് ഈ വര്‍ഷം പുതുതായി വന്നവള്‍ , മറ്റെല്ലാരും 5-)o ക്ലാസ് മുതല്‍ ഞങ്ങടെ ഒപ്പം ഉള്ളവര്‍ ,, ഞങ്ങള്‍ക്ക് സ്കൂള്‍ സ്വന്തം വീട് പോലെ ഒരു പക്ഷെ അതിനെക്കാള്‍ അപ്പുറം ആയിരുന്നു , ആ പ്രായത്തില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നതും സ്കൂളില്‍ തന്നെ ആയിരുന്നല്ലോ . അല്‍പ്പസ്വല്പം വികൃതിത്തരങ്ങളൊക്കെ കയ്യില്‍ ഉണ്ടായിരുന്ന ക്ലാസ്സിലെ കേമാന്മാരായ മൂവര്‍ സംഘത്തിലെ ഒരാള്‍ , ക്ലാസ്സ്‌ തുടങ്ങി ഒരു പീരീഡ്‌ കയിഞ്ഞാല്‍ മാത്രം കേറി വരുന്ന പഞ്ച പാവങ്ങളായ മൂന്നു പേര്‍, എന്റെ ലോകം അവര്‍ ആയിരുന്നു 5-)o ക്ലാസ്സ്‌ മുതല്‍തന്നെ ഞങ്ങളായിരുന്നു കൂട്ട് ,പെണ്‍കുട്ടികളോട് തല്ലു കൂടുക അതായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം , അതവര്‍ക്കും വലിയ ഇഷ്ടമായിരുന്ന്നു ,
അതില്‍ നിന്നെല്ലാം രമ്യ വളരെ വ്യത്യസ്തമായിരുന്നു
ആരോടും കൂട്ടുകൂടാറില്ല , എന്നും ഒറ്റക്കാണിരുപ്പ്‌
പിന്നീടെപ്പോയോ ഞാനവളെ ശ്രദ്ദിക്കാന്‍ തുടങ്ങി ,, ആരോടും അവള്‍ അടുപ്പം കാണിക്കുന്നേയില്ല
ഞങ്ങളെല്ലാരും ക്ലാസ്സിലെ അന്നത്തെ സംഭവത്തെ ചൊല്ലി ചര്‍ച്ച തകര്‍ക്കുകയാണ് , അവള്‍ മാത്രം ഒന്നിലും കൂടാതെ മാറി നില്‍ക്കുന്നു ,
അതെന്നെ അല്പം വിഷമത്തില്‍ ആക്കി , അവളെ അലട്ടുന്ന പ്രശ്നം അതെന്തെന്നു അറിയാന്‍ തന്നെ തീരുമാനിച്ചു , ഞാന്‍ മെല്ലെ അടുത്ത് പോയിരുന്നു ,
ആദ്യം എന്നോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും നിര്‍ബന്ധിച്ചപോള്‍ ശല്യം ഒഴിവാക്കാനായി അവള്‍ പേര് മാത്രം പറഞ്ഞു
: രമ്യ , രമ്യ ശശിധരന്‍
പേര് പറഞ്ഞു തീര്‍ന്നതും അവള്‍ വീണ്ടും മൌനത്തിലേക്ക്
ഒരു ചെറുചിരി എങ്കിലും പ്രതീക്ഷിച്ച എനിക്ക് മൌനം മാത്രമാണ് തിരികെ ലഭിച്ചത്
മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാരെക്റെര്‍
ഇന്നുവരെ ഇങ്ങനൊരു പെണ്‍കുട്ടിയെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല
അതാണ് എന്നെ അവളിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രേരിപ്പിച്ചതും
പിന്നീടുള്ള എന്റെ ദിവസങ്ങള്‍ അവളെ ചുറ്റിപറ്റിയായിരുന്നു
പ്രണയം എന്ന വികാരത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം എന്റെ മനസ്സിന് അന്ന് പക്വത ഇല്ലായിരുന്നതു കൊണ്ടായിരിക്കാം ,, അവളോടെനിക്ക് തോന്നിയ ആകര്‍ഷണത്തെ അന്നെന്തു പേരിട്ടു വിളിക്കണം എന്നെനിക്കറിയില്ലായിരുന്നു
ദിവസങ്ങള്‍ കഴിഞ്ഞുപോയി പതുക്കെ പതുക്കെ അവള്‍ ഞങ്ങളോട് സംസാരിക്കാന്‍ ഒക്കെ തുടങ്ങി ,പെട്ടെന്ന് തന്നെ ഞങ്ങള്‍ നല്ല ചങ്ങാതിമാരായി ,, ,അവളില്‍ ഉത്സാഹവും പ്രസരിപ്പും പതിയെ പതിയെ വന്നു തുടങ്ങിയിരിക്കുന്നു ,, പഠിത്തത്തില്‍ എല്ലാവരെക്കാളും മുന്നില്‍ ,അവളും ഞങ്ങളില്‍ ഒരുവള്‍ ആയി മാറി
എങ്കിലും അവള്‍ ഇടക്ക് ഒറ്റയ്ക്ക് ഒരു മൂലയില്‍ പോയിരുന്നു മുഖം പൊത്തി കരയുന്നത് ഞാന്‍ പലപ്പോയും കണ്ടിട്ടുണ്ട് ,അവളെ കൂടുതല്‍ വിഷമത്തില്‍ ആക്കാതിരിക്കനായി ഞാന്‍ അതിനെ പറ്റിഒന്നും ചോതിച്ചിരുന്നില്ല
അവള്‍ ക്ലാസ്സില്‍ ഏവര്‍ക്കും പ്രിയപെട്ടവള്‍, എന്തിനും ഏതിനും എല്ലാവര്ക്കും രമ്യയെ മതി ,പഠിത്തത്തില്‍ കേമി,, ഫ്രെണ്ട്സ് ന്റെ എണ്ണം ഒരു പാട് കൂടിയെങ്കിലും എങ്കിലും എന്നോടുള്ള അടുപ്പം അവള്‍ എന്നും കാത്തു സൂക്ഷിച്ചിരുന്നു
ദിവസങ്ങള്‍ പിന്നെയും കടന്നു പോയി , അങ്ങനെയിരിക്കെയാണ് ഒരു വാര്‍ത്ത‍ സ്കൂള്‍ മുഴുക്ക പരന്നത്
രമ്യ , അവള്‍ ഒരു വേശ്യയുടെ മകള്‍ ആണ് ,
അവളുടെ അമ്മ നാട്ടിലെ അറിയപ്പെടുന്ന ഒരു വേശ്യ യാണ്
അത് കാതുകളില്‍ നിന്നും കാതുകളിലേക്ക് പടര്‍ന്നു ,,എന്താണീ വേശ്യ എന്നറിയാത്തവര്‍ അവളെ പരിഹസിക്കുന്നതില്‍ പലരും ആനന്ദം കണ്ടെത്തി
പെണ്‍കുട്ടികള്‍ അവളില്‍ നിന്നും അകലം പ്രാപിച്ചു
ദെ പോന്നു വേശ്യയുടെ മകള്‍ ,,,,,,
ഡാ ,അവള്‍ടെ അമ്മ ഒരു വേശ്യയാണ്
അവളും ആവും നോക്കിക്കോ
, , , ,,,ഓരോരുത്തര്‍ അവരാല്‍ ആവുന്ന വണ്ണം അതിനെ പൊലിപ്പിച്ചു
അതവള്‍ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ,,, കരഞ്ഞുകൊണ്ടവള്‍ ക്ലാസ്സിലേക്ക് ഓടിക്കയറി ,, ക്ലാസ്സിന്റെ ഒരു മൂലയില്‍ ആരോ വെച്ചിരുന്ന തുരുമ്പിച്ച ബ്ലേഡ് എടുത്ത് അവളുടെ കൈതണ്ടയില്‍ നിന്നും ചോര ഒഴുക്കി ,
രണ്ടു ദിവസത്തിന് ശേഷം അവളെ കാണാന്‍ ഞങ്ങള്‍ മൂന്നു പേരും കൂടി ഹോസ്പിറ്റലിലേക്ക് പോയി ,,
കരഞ്ഞു തളര്‍ന്ന കണ്ണുകളോടെ അവള്‍ ആ ബെഡില്‍ ഇരിപ്പുണ്ടായിരുന്നു , ഞങ്ങളെ കണ്ടതും അവള്‍ മുഖം തിരിച്ചു , ഞങ്ങക്ക് അവളെയോ അവള്‍ക്ക് ഞങ്ങളെയോ അഭിമുകീകരിക്കുവനുള്ള ത്രാണി ഉണ്ടായിരുന്നില്ല
അവള്‍ ഞങ്ങളോടൊന്നും മിണ്ടുന്നില്ല ,,
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഞങ്ങള്‍ പരുങ്ങി
,, കണ്ണുനീര്‍ കവിളില്‍ ചാലു തീര്‍ത്തിരിക്കുന്നു ,, ആകെ വാടിപ്പോയി അവള്‍
: അത് അവളുടെ മൂന്നാമത്തെ സ്കൂള്‍ ആയിരുന്നു ,, മറ്റു രണ്ടിടത്തും ഇതേ പ്രശ്നം , പഠിക്കാനുള്ള ആഗ്രഹം കൊണ്ടാ ഞാന്‍ ഇത്രേം ദൂരം ഉള്ള സ്കൂളിലെക്ക് വന്നത് , പക്ഷെ ഇവിടേം ,,,,,, അവള്‍ അത് മുഴുവിപ്പിക്കാനവാതെ വിതുമ്പി ,
ആ സംഭവത്തോടെ അവളുടെ പഠനം എന്ന ആഗ്രഹത്തിന് കല്ലറ തോണ്ടുകയായിരുന്നു,,
അവളുടെ സ്കൂളിലേക്കുള്ള വരവ് നിലച്ചു , ഞങ്ങളിലെ സന്തോഷവും
പിന്നീടു അവളിലാത്ത ദിവസങ്ങള്‍ ഞങ്ങള്‍ക്കും അസഹനീയമായിരുന്നു ,,എങ്കിലും അവളുടെ പഠിക്കാനുള്ള ഉത്സാഹവും കഴിവും ഞങ്ങളില്‍ പ്രതീക്ഷ ഉയര്‍ത്തി അവള്‍ ഒരു നല്ല നിലയില്‍ എത്തുമെന്ന് ഞങ്ങള്‍ക്ക് നല്ല ഉറപ്പായിരുന്നു
കാലചക്രം പിന്നെയും ഞങ്ങളെയും കൊണ്ട് നീങ്ങി ,വര്‍ഷവും വേനലും വസന്തവും കടന്നുപോയി ,അതിനിടയില്‍ എപ്പോയോ ഞാന്‍ ചുട്ടു പൊള്ളുന്ന മരുഭൂമിയെ പ്രണയിച്ചു ,, ആ യാത്ര 7 വര്ഷം നീണ്ടതായിരുന്നു ,
തിരിച്ചു വന്ന ഒരൊഴിവ് സമയത്ത് പഴയ ഒട്ടൊഗ്രാഫ് മറിച്ചുനോക്കുന്ന നേരമാണ് അവളുടെ ഓര്‍മകള്‍ മനസ്സിലേക്ക് കയറി വന്നത് ,, അവളുമായി ഇപോ ആര്‍ക്കും ഒരു കോണ്ടാക്ടുമില്ല ,അവളെ മറക്കുവാന്‍ ഞങ്ങള്‍ക്കാര്‍ക്കും തന്നെ കഴിയുമായിരുന്നില്ല
അവളെ ഒന്ന്‍ കാണാന്‍ തന്നെ തീരുമാനിച്ചു ,, ഒരു വലിയ നിലയില്‍ എത്തിയിട്ടുണ്ടാകും എനിക്കുറപ്പാണ് , ഒരു പാട് വിശേഷങ്ങള്‍ പറയാനുണ്ട്
അനിയന്റെ ബൈകുമെടുത്ത് ഞാനിറങ്ങി , അവള്‍ അന്ന് പറഞ്ഞുതന്ന ചെറിയ ഓര്മ വെച്ചാണ്‌ യാത്ര ,,എന്റെ യാത്ര ഒരു ജങ്ക്ഷനില്‍ വഴിമുട്ടി നില്‍ക്കുന്നു
വഴി തെറ്റിയോന്നൊരു സംശയം , ആരോടെങ്കിലും ചോതിക്കമെന്നു വെച്ചു,,അവിടെ കണ്ട ചായക്കടയില്‍ കയറി
മുന്‍പില്‍ ഒരു പൊളിഞ്ഞ മേശയും ഇട്ടു ഒരു കഷണ്ടിതലയന്‍ ഇരിക്കുന്നുണ്ട്
: ചേട്ടാ , ഈ സതിചേച്ചിയുടെ വീടെവിടെയാണ്
: ഏതു സതി ?
: അവരുടെ മകളുടെ പേര് രമ്യ എന്നാണ്
മറുപടി വന്നത് ഉള്ളില്‍ നിന്നുമായിരുന്നു
: നമ്മടെ സതി , കുമാരേട്ടാ ,, ആരെ കാണാനാണ് , അമ്മയെയോ മോളെയോ
: ഇവന്‍ ചെറിയ ചെക്കനല്ലേ ,, മോളെ ആയിരിക്കും , അല്ലേലും അമ്മക്ക് ഇപോ പഴയ ഡിമാണ്ട് ഇല്ലന്നെ
അപ്രതീക്ഷിത മറുപടികള്‍ ,,,ആദ്യം ഒന്ന് പകച്ചു
ചായക്കടയില്‍ കുന്നുകൂടുന്ന പരദൂഷണമായി മാത്രം ഞാനതിനെ കണ്ടു,, എനിക്കറിയാവുന്ന രമ്യ ഒരിക്കലും ഇങ്ങനെ ആവില്ല , അവള്‍ക്കതിന്നു പറ്റില്ല
: നിങ്ങള്‍ വഴി പറഞ്ഞുതന്നാല്‍ മതി ,,
: ഇതിലെ നേരെ പൊക്കോ ,, രണ്ടാമത്തെ വളവില്‍ കാണുന്ന മഞ്ഞ പെയിന്റ് അടിച്ച വീട്\
ഇപ്പൊ പകലും ആള്‍ക്കാര്‍ വരാന്‍ തുടങ്ങിയിരിക്കുന്നു , ഹെന്ത ല്ലേ ,..
അയാള്‍ എന്തൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു ,, എന്റെ മനസ്സും ഹൃദയവും അപോ ശൂന്യമായിരുന്നു ,, കാലുകള്‍ക്ക് ബലം കുറഞ്ഞത് പോലെ ,, ഞാന്‍ ആകെ തളര്‍ന്നിരുന്നു ,,കൈവെള്ളയില്‍ വിയര്‍പ്പുകണികകള്‍ പൊടിഞ്ഞു
എങ്ങനെയോ ഞാന്‍ ആ വീടിന്റെ മുന്‍പില്‍ എത്തി , അല്പം ഒന്ന് മടിച്ചെങ്കിലും
വീട്ടിലേക്ക് കയറി , വാതിലില്‍ മുട്ടി , തുറക്കുന്നില്ല , വീണ്ടും മുട്ടി , അല്‍പ സമയത്തിന് ശേഷം വാതില്‍ തുറക്കപ്പെട്ടു , ഉള്ളില്‍ എന്തിനെന്നില്ലാത്ത ഒരു ഭയം ,ഞാന്‍ ഒരു നിമിഷം കണ്ണടച്ചു , കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ ഒരു സ്ത്രീ നില്‍ക്കുന്നുണ്ട് ,
അയഞ്ഞ വസ്ത്രം , ചീകിഒതുക്കാത്ത മുടി അവിടങ്ങനെ പാറി നടക്കുന്നു , സാരിയിലൂടെ ശരീരത്തിന്റെ പല ഭാഗങ്ങളും പുറത്ത് കാണാമായിരുന്നു, ചായക്കടയില്‍ നിന്ന് ഞാന്‍ കേട്ട വാക്കുകളെ സാധൂകരിക്കുന്നതായിരുന്നു അവളുടെ രൂപം ,
കാലം അവളുടെയും എന്റെയും ശരീരത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു , എന്നെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ അവള്‍ക്കു സാധിച്ചില്ല , \
വരൂ , കയറി ഇരിക്കൂ ,,
ഞാന്‍ ആരെന്നു വെളിപ്പെടുത്താന്‍ എന്റെ നാവു നിശ്ചലമായിരുന്നു
ഞാനൊന്നു കുളിച്ചിട്ടു വരാം , റൂമിലേക്ക് കയറി ഇരുന്നോളൂ
അവളുടെ പിന്നാലെ ഞാനും നടന്നു , വളരെ പഴക്കം ചെന്നഒരു വീട് , ജനാലകള്‍ മരത്തിന്റെതാണ് , ചുമരില്‍ ആരോ നിറയെ ചിത്രങ്ങള്‍ വരച്ചിട്ടിട്ടുണ്ട് , അവള്‍ ചൂണ്ടിക്കാട്ടിയ റൂമിലേക്ക് ഞാന്‍ കയറി ,
മെത്ത വൃത്തിയായി വിരിച്ചു വെച്ചിട്ടുണ്ട് , അവിടെയുള്ള ജനാലയിലൂടെ നോക്കിയാല്‍ പുറത്തെ കുറച്ചു വീടുകള്‍ കാണാം , ഒറ്റ നോട്ടത്തില്‍ ഒരു ചേരി ആണെന്ന് തോന്നും ആ പ്രദേശം , എവിടെനിന്നോ ഒരു കുട്ടി കരയുന്ന ശബ്ദം കേള്‍ക്കാം , വിശന്നു വളഞ്ഞിട്ടുള്ള കരച്ചിലാണ് , ഇതിന്റെ അമ്മ എവിടെ പോയി , അവര്‍ കേള്‍ക്കുന്നില്ലേ ഇത് , ആ കരച്ചില്‍ എവിടെനിന്നാണ് വരുന്നത് എന്ന് നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍ ,
സര്‍ എന്താ അവിടെ നില്‍ക്കുന്നെ , ഇരിക്കൂ
പെട്ടെന്നാണ് പിറകീന്നു അവളുടെ ശബ്ദം ,
കുളിച്ചുകയിഞ്ഞോ ?
ഉം , സര്‍ നു കുടിക്കാന്‍ വല്ലതും വേണോ
ആവാം , ഞാന്‍ അല്‍പ ഗൌരവത്തില്‍ തന്നെ മറുപടികൊടുത്തു ,
അവള്‍ ഒരു ഗ്ലാസ്‌ ചായയുമായി വന്നു ,, അത് ഊതി ക്കുടിക്കുന്നതിനിടയില്‍ ഞാന്‍ പതിയെ ചോതിച്ചു
എന്നെ മനസ്സിലായോ ?
സര്‍ , സാറിനെ ഞാന്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ലല്ലോ
കണ്ടിട്ടുണ്ട് ,പലതവണ , പക്ഷെ അന്ന് നീ എന്നെ സാറെ എന്നെല്ല വിളിച്ചത് , പീക്കിരി എന്നായിരുന്നു ( പഠന കാലത്ത് അവള്‍ എന്നെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത് )
അവളുടെ കണ്ണുകളില്‍ അത്ഭുതത്തിന്റെ തിളക്കം , അല്‍പ സമയത്തിനുള്ളില്‍ തന്നെ അത് കണ്ണീരിനും വഴിമാറി
നീ ,,, അവള്‍ വാക്കുകള്‍ക്കായി പരതി , പെട്ടെന്ന് ബോധക്ഷയതിലെക്ക് ,
അവളെ ഞാനവിടുള്ള കട്ടിലില്‍ കിടത്തി , അടുത്തായി ഞാനും ഇരുന്നു , അവളുടെ ഹൃദയമിടിപ്പ് എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു
അല്‍പ സമയം എടുത്തു , അവള്‍ ഒന്നുണരാന്‍
അവളുടെ അനുഭവത്തില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞത് നാറിനശിച്ച ഈ സമൂഹത്തിന്റെ പച്ചയായ ചില വിക്രിതികള്‍ ആയിരുന്നു
അവളെ പനി തളര്‍ത്തിയ ഒരു ഉത്സവരാത്രി , അന്നവള്‍ വീട്ടില്‍ തനിച്ചായിരുന്നു , വീടിനടുത്ത്തന്നെ അമ്പലം , അതിനാല്‍ തന്നെ ഒറ്റക്ക് നിന്നോളം എന്നവള്‍ തന്നെയാണ് അമ്മയോട് പറഞ്ഞത് , മകള്‍ തനിച്ചാണെന്നും നീ ഇതാവള്‍ക്ക് കൊണ്ട് കൊടുക്ക്‌ എന്ന് പറഞ്ഞുകൊണ്ട് അനുജന്റെ കയ്യില്‍ ഭക്ഷണ പ്പോതി കൊടുത്തയച്ചപ്പോളും ആ അമ്മ അറിഞ്ഞിരുന്നില്ല സ്വന്തം അമ്മാവന്റെ (അമ്മയുടെ അനുജന്‍ ) മുന്‍പില്‍ അവള്‍ വെറും പച്ചമാംസം ആയിരുന്നെന്ന് , അയാളാല്‍ പിച്ചിചീന്തപ്പെടുമ്പോള്‍ അവളുടെ അലര്‍ച്ച അമ്പലത്തിലെ വെടിക്കെട്ടിന് മുന്‍പില്‍ അലിഞ്ഞില്ലാതായി ,
പിന്നീടു പലപ്പോയായി നേരിടേണ്ടിവന്ന ക്രൂരതകള്‍, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ,
തന്റെ അമ്മ സൃഷ്‌ടിച്ച കുടുംബപാരമ്പര്യത്തില്‍ നിന്നും നല്ലൊരു ജീവിതം അസംഭവ്യംആണെന്നവള്‍ തിരിച്ചറിഞ്ഞത് കൊണ്ടാവാം , അവളും അവരില്‍ ഒരുവള്‍ ആയത്
, അവളോട് യാത്ര പറഞ്ഞു ഞാനിറങ്ങുമ്പോള്‍ , ഞാനിറങ്ങുന്നതും കാത്തു അല്പം മാറി ഒരു താടിക്കാരന്‍ നില്‍പ്പുണ്ടായിരുന്നു , അവളില്‍ മറ്റൊരു അധ്യായം കൂടി കുറിക്കാന്‍
ഞാനും നിങ്ങളും അടങ്ങുന്ന സമൂഹമേ നിങ്ങളാണ് , നിങ്ങള്‍ മാത്രമാണ് കുറ്റക്കാര്‍ , അവരെ പഴിചാരാന്‍ നമുക്കെന്തവകാശം

No comments:

Post a Comment